കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ

ഡൽഹി കലാപത്തിന്റെ ഡൽഹി പോലീസിന്റെ കുറ്റപത്രങ്ങൾ എത്തി തുടങ്ങുമ്പോൾ അതിൽ പക്ഷപരമായ സമീപനമാണ് ഉള്ളത് എന്നുള്ള ആക്ഷേപം വ്യാപകമാകുന്നുണ്ട് പൊതുപ്രവർത്തകരും വിദ്യാർത്ഥികളും അടക്കമുള്ള നേതാക്കളെ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തി എന്നുള്ള ഡൽഹി പോലീസിന്റെ കുറ്റപത്രം വ്യപകമായ പ്രതിഷേധത്തിന് കാരണമായി കൊണ്ടിരിക്കുന്നു ഇന്ത്യയിൽ മാത്രമല്ല ലോക സംഘടനകൾ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയത്തെ തുറന്നു എതിർത്ത് കൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടികൾക്ക് എതിരെ രംഗത്ത് വന്നത് ആശ്വാസകരമാണ്

ഇപ്പോൾ ഇതാ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആയ ഹ്യൂമൻ റൈറ്റ് വാച് കർശനമായ താക്കീതുമായി ഇന്ത്യക്ക് കത്തയച്ചിരിക്കുകയാണ് കൊറോണ ലോക്ടൗണിന്റെ മറവിൽ അമിത്ഷാ നേതൃത്വം നൽകുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹി പോലീസ് ദേശീയ പൗരത്വ സമരത്തിൽ പങ്കെടുത്തു എന്ന ഒറ്റക്കാരണത്താൽ മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥി നേതാക്കളെയും കള്ള കേസ്സുകളിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുന്ന നടപടിക്ക് എതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *