രാജേഷ് എന്ന മുഹമ്മദ്‌ ബിലാലിന്റെ മനോഹരമായ ബാങ്ക് വിളി

ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം അത് അല്ലാഹുവിന്റെ ഭവനങ്ങളിൽ നിന്നും ഉയർന്നു കേൾക്കുന്ന അഞ്ചു വഖ്ത് ബാങ്ക് വിളിയാണ്, ആ ബാങ്ക് വിളി ശബ്ദത്തിനേക്കാൾ മാധുര്യമുള്ള വേറെ ഏതു സംഗീതമാണ് ലോകത്ത് ഉള്ളത് അതി മനോഹരമായ ബാങ്ക് ശബ്ദം അന്യ മതസ്ഥരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട് രാജേഷ് എന്ന സഹോദരൻ ഇസ്‌ലാമിൽ ആദ്യമായി ബാങ്കിന്റെ മനോഹാരിത ലോകത്ത് സമ്മാനിച്ച ബിലാൽ (റ)ന്റെ പേര് സ്വീകരിച്ചു കൊണ്ട് ഇസ്‌ലാം മതത്തിലേക്ക് കടന്ന് വരികയും പള്ളിയിൽ ആദ്യമായി മനോഹരമായ ശബ്ദത്തിൽ ബാങ്ക് വിളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്

ഹിദായത്തിന്റെ വഴിയിൽ കടന്ന് വന്നു കൊണ്ട് എത്ര മനോഹരമായ ശബ്ദത്തിലാണ് അദ്ദേഹം ബാങ്ക് വിളിക്കുന്നത് മുസ്ലിമായി ജനിച്ച നമ്മളിൽ പലർക്കും ചെയ്യാൻ കഴിയാത്ത കാര്യം ബാങ്ക് വിളിക്കുക മാത്രമല്ല സൂറത്ത് യാസീൻ അതി മനോഹരമായി പാരായണം ചെയ്യുന്ന വീഡിയോയും ഇപ്പോൽ സോഷ്യൽ മീഡിയകളിൽ വൈറലാണ് അല്ലാഹു ചിലർക്ക് ഹിദായത് നൽകും അത് ആ മനുഷ്യന്റെ ഏറ്റവും വലിയ സൗഭാഗ്യവും മുസ്ലിംമായി ജനിച്ചത് കൊണ്ട് മാത്രം ഇസ്ലാമായ നമ്മളെക്കാൾ വലിയ അനുഗ്രഹങ്ങളും ഇസ്‌ലാമിനെ തേടിപ്പിടിച്ച ആ മനുഷ്യന് ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *