നീതിന്യായ വ്യവസ്ഥയെ കേന്ദ്ര സർക്കാർ ഹൈജാക്ക് ചെയ്യുന്നു പ്രശാന്ത് ഭൂക്ഷൻ

പ്രശസ്തനായ സുപ്രീം കോടതി അഭിഭാക്ഷകൻ ആണ്,കാരണങ്ങൾ ഒന്നല്ല പലതുണ്ട് അദ്ദേഹത്തിന് പല കാര്യങ്ങളിലും നീതിപീഠം മറക്കുന്ന ഒട്ടനവധി സംഭവങ്ങൾ നമ്മുടെ മുന്നിൽ കടന്ന് പോയിട്ടുണ്ട്,അത് കൊണ്ട് തന്നെയാണ് കേന്ദ്ര സർക്കാർ നീതിന്യായ വ്യവസ്ഥയെ ഹൈജാക്ക് ചെയ്തു എന്ന് പറയുന്നതും നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു വെക്കുന്ന ജനദ്രോഹ നടപടികളും ന്യൂനപക്ഷ പിന്നോക്ക പീഡനങ്ങളും എല്ലാം കാണേണ്ടി വരുന്ന കടുത്ത അസ്വാസ്ഥതയും കുറ്റബോധവുമാണ് തന്നിൽ ഉണ്ടാകുന്നത് എന്ന് പ്രശാന്ത് ഭൂക്ഷൻ നേരെത്തെ തന്നെ പറഞ്ഞിരുന്നു

അണ്ണാഹസാരയുടെ അഴിമതി ആരോപണം മുൻനിർത്തി നടത്തിയുള്ള സമരങ്ങൾ ആയിരുന്നു കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താകാൻ കാരണമായത് അതിന്റെ കൂടെ പ്രവർത്തിച്ചതിന്റെ പേരിൽ പ്രശാന്ത് ഭൂക്ഷൻ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു ,ഇപ്പോൾ ഇതാ കേജരിവാളിനും നരേന്ദ്ര മോദിക്കും സുപ്രീം കോടതി നിലപാടുകൾക്കും എതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് വീണ്ടും അദ്ദേഹം രാജ്യത്ത് നില നിൽക്കുന്ന ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളെ കുറിച്ചുള്ള കടുത്ത ആശങ്കയും അദ്ദേഹം പങ്ക് വെക്കുന്നുണ്ട് സർക്കാരിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ഇന്ത്യയിലെ ജഡ്ജിമാർക്ക് കഴിയുന്നില്ല എന്നതാണ് അദ്ദേഹം ഉയർത്തുന്ന കടുത്ത വിമർശനം

Leave a Reply

Your email address will not be published. Required fields are marked *