തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു പച്ചക്കള്ളം പ്രചരിപ്പിച്ച അമിത്ഷാക്ക് സുപ്രീം കോടതിയുടെ മറുപടി

ബീഹാറിലെയും,പശ്ചിമ ബംഗാളിലെയും നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു മൂന്നു ദിവസങ്ങളായി വെർച്യുൽ റാലിയെ അഭിസംബോധന ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം നടത്തിയ അമിത്ഷാക്ക് സംസാരം മുഴുവിപ്പിക്കും മുൻപേ കോടതിയിൽ നിന്നുള്ള തിരിച്ചടി അന്യ സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ അവർക്കു വേണ്ടി കേന്ദ്ര സർക്കാർ എല്ലാം ചെയ്തു എന്നായിരുന്നു റാലിയെ അഭിസംബോധന ചെയ്തു അമിത്ഷായുടെ വീരവാദം എന്നാൽ രാജ്യത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യം ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും കണ്ടതാണ്

ഒരു കരുതലും ഇല്ലാതെ ലോക്ഡൌൺ രാജ്യത്ത് പ്രഖ്യാപിക്കുകയും പല സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ടു പോയ അന്യസംസ്ഥാന തൊഴിലാളികളുടെ ദയനീയ ചിത്രം രാജ്യത്തെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ആയിരക്കണക്കിന് കിലോമീറ്ററുകളോളം നടന്നു നീങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുടെ ചിത്രങ്ങൾ രാജ്യത്തിന്റെ നൊമ്പരമായി,ആ തൊഴിലാളികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ ആണ് ഞങ്ങൾ എല്ലാം ചെയ്തു എന്ന വീരവാദവുമായി രംഗത്ത് വന്നത്,എന്നാൽ ആദ്യം അന്യസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ തങ്ങൾക്കു ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ സുപ്രീം കോടതി ഒടുവിൽ സ്വമേധയാ ആ ഹർജികൾ പരിഗണിച്ചു ശക്തമായ വിമർശനമാണ് കേന്ദ്ര സർക്കാരിന് എതിരെ ഉയർത്തിയത്,

Leave a Reply

Your email address will not be published. Required fields are marked *