ഇസ്‌ലാമിനെ ഇത്രയധികം വെറുത്തിരുന്ന ഒരാൾ എങ്ങനെയാണ് ഇസ്‌ലാം സ്വീകരിച്ചത്,എന്തൊരു അത്ഭുതമാണ്

ആരാണു ജോറം വാൻ ക്ലാവരേൻ… ഇസ്ലാമിനെതിരെ പുസ്തകം എഴുതിയ അദ്ദേഹത്തിനു സംഭവിച്ചത് എന്ത്?
ലോകത്ത് എവിടെ പടക്കം പൊട്ടിയാലും മുസ്ലീങ്ങളും ഖുർ ആനും ആണു കാരണം എന്ന് പറയുന്ന ഈ കാലഘട്ടത്തിൽ
ഇതാരാണെന്ന് അറിയൽ അത്യാവശ്യമാണു. ഇതാണു ജോറം വാൻ ക്ലാവെരെൻ joram van klaveren…ആരാണിദ്ദേഹം? നൂറു വർഷത്തിനിടയിൽ രാജ്യത്തെ ബാധിച്ചിരിക്കുന്ന മനോരോഗമാണു ഇസ്ലാം എന്ന് ഉറക്കെപ്പറഞ്ഞ ഡച്ചുകാരനും ഡച്ചിലെ തീവ്രവലതു പക്ഷ പാർട്ടി നേതാവും ഡച്ച് എം പിയുമായിരുന്നു.

ഇസ്ലാമിനെ നഖശികാന്തം എതിർക്കുകകയും ഇസ്ലാമിനെ നിരോധിക്കാൻ തെരുവിലിറങ്ങുകയും ചെയ്ത തീവ്രവലത് പക്ഷക്കാരൻ..മുസ്ലിം പള്ളികളിലെ മിനാരങ്ങൾ ഇടിച്ച് നിരപ്പാക്കണം എന്നും മുസ്ലിം സ്ത്രീകളുടെ മുഖം മറക്കുന്നത് നിരോധിക്കണം എന്നും പാർലമന്റിൽ വാദിച്ച രാഷ്ട്രീയ നേതാവ്.ഒടുവിൽ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു അതിന്റെ കാരണങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു കേട്ടാൽ നാം അറിയാതെ വിളിച്ചു പോകും അല്ലാഹു അക്‌ബർ

[അദ്ദേഹത്തിന്റെ വാക്കുകൾ )ഞാൻ ജോറം വാൻ ക്ലാവറിൻ മുൻ ടച്ഛ് പാർലമെന്റ് അംഗമായിരുന്നു അതോടൊപ്പം ഇസ്‌ലാം വിരുദ്ധ തീവ്ര വലതുപക്ഷ പാർട്ടിയായ ഗ്രേഡ് വിൽഡേഴ്സിന്റെ ഫ്രീഡം പാർട്ടിയിൽ അംഗവുമായിരുന്നു വര്ഷങ്ങളോളം ഇസ്‌ലാമിനെതിരെ ചെയ്യാൻ കഴിയാവുന്നതൊക്കെ ഞാൻ ചെയ്തു ഞാൻ മുസ്ലിം സ്കൂളുകൾ നിർത്തലാക്കാനും പള്ളികൾ അടച്ചു പൂട്ടാനും ഖുർആൻ നിരോധിക്കാനും ഇസ്‌ലാം ഹോളണ്ടിൽ നിന്നും പൂർണ്ണമായി ഇല്ലാതാക്കാനും എല്ലാ വഴിയിലൂടെയും പരിശ്രമിച്ചു അങ്ങനെ 2017 ഇൽ പാർലമെന്റിൽ നിന്നിറങ്ങിയ എന്റെ സ്വപ്നം ഇസ്ലാമിനെതിരെ ഒരു പുസ്തകം തയ്യാറാക്കുക എന്നതായിരുന്നു
ഇസ്ലാമിന് എതിരെയുള്ള എന്റെ എല്ലാ വാദങ്ങളും വിലയിരുത്തലുകളും ഇതിൽ ഉൾപ്പെടുത്തണം എന്ന് വിചാരിച്ചു എന്റെ പുസ്തകം ഇസ്‌ലാമിനെ കുറിച്ച് കൃത്യമായ ചിത്രം നൽകണം ഇസ്‌ലാം അപകടമാണ് യൂറോപ്പിനും അമേരിക്കക്കും പടിഞ്ഞാറിനും മുഴുവൻ ലോകത്തിനും

പുസ്തകം എഴുതുന്നതിനു മുൻപ് കടുത്ത ഇസ്‌ലാം വിരുദ്ധതയാണ് എന്നിലുണ്ടായിരുന്നത് എന്തെന്നാൽ ഇസ്‌ലാം മറ്റ്‌ മതങ്ങളെ വഴി പിഴച്ചതായും തെറ്റായും കാണുന്നു അത് പോലെ ഇസ്ലാമുമായി ബന്ധപ്പെട്ട ചരിത്രപരമായ സംഘട്ടനങ്ങൾ മറ്റ്‌ യൂറോപ്യരെ പോലെ എന്നെയും സ്വാധീനിച്ചിരുന്നു മതങ്ങളെ കുറിച്ച് പഠനം നടത്തുമ്പോൾ ഇസ്‌ലാമിനെ കുറിച്ചുള്ള ഭയവും ഉൽഘണ്ഠയും എന്നെ പിടികൂടിയിരുന്നു എന്തെന്നാൽ എന്റെ പഠനം ആരംഭിച്ചത് അമേരിക്കയിൽ വേൾഡ് ട്രേഡ് ആക്രമണം നടന്ന സമയത്തായിരുന്നു
ഇസ്‌ലാമിനെ കുറിച്ച് ഒരുപാട് ഭയപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായിരുന്നു യുറോപ്പിനകത്തും പുറത്തും അന്ന് എഴുത്തുകാരനായിരുന്ന വാൻ ഗോഗിന്റെ കൊലപാതകം തട്ടിക്കൊണ്ടു പോകൽ സെമിറ്റിക് വിരുദ്ധത ട്രക്ക് ആക്രമണം ചാവേർ ആക്രമണം isis ന്റെ ഖിലാഫത് അവകാശവാദം അത് പോലെ ഹോളണ്ടിൽ നിന്നും സിറിയയിലേക്ക് പോയവർ

ഇസ്‌ലാമിനെ കുറിച്ചുള്ള ഈ മോശം ചിന്താഗതികൾ എന്നെ വിൽഡേഴ്സിന്റെ ഇസ്ലാം വിരുദ്ധ പാർട്ടിയിൽ എത്തിച്ചു ഏതു വിധേനയും ഇസ്ലാമിനെതിരെ നീങ്ങണമെന്നു ഞാൻ വിശ്വസിച്ചു എന്റെ പുസ്തകമെഴുത്തു തുടങ്ങിയപ്പോൾ എനിക്ക് ഇസ്‌ലാമിനെ കുറിച്ച് എന്റെ ചിന്താഗതിക്ക് അനുകൂലമായ ധാരാളം അറിവുകൾ എനിക്ക് ലഭിച്ചു എനിക്ക് ലഭിച്ച ഇസ്‌ലാമിനെ കുറിച്ചുള്ള പല അറിവുകളും ഓറിയന്റലിസ്റ്റുകളിൽ നിന്നും തീവ്ര വലതുപക്ഷ എഴുത്തുകാരിൽ നിന്നും ചിലപ്പോൾ തീവ്ര ഇസ്ലാമിക നിലപാടുകാരിൽ നിന്നുമായിരുന്നു ചരിത്രവുമായി ഒരു ബന്ധവും ഇല്ലാത്തവയായിരുന്നു എന്റെ പഠനത്തിൽ വര്ഷങ്ങളായി പ്രചരിപ്പിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ ഇസ്‌ലാമിനെ ഞാൻ മനസ്സിലാക്കി

ഇസ്‌ലാമിനെ കുറിച്ച് ചെറു ചിന്തകൾ എന്നിൽ വളർന്നു വരാൻ തുടങ്ങി അങ്ങനെ ഇസ്‌ലാമിനെ കുറിച്ചുള്ള കൂടതൽ അറിവുകൾ തേടി ഇസ്‌ലാമിനെ കുറിച്ച് എഴുതാൻ ആരംഭിച്ചു ഇതിനിടയിൽ കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഹകീം മുറാദ് ഇസ്‌ലാമിനെ കുറിച്ച് കൂടതൽ ആഴത്തിൽ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു അങ്ങനെ ഓരോന്നായി എന്റെ ഇസ്‌ലാം വിരുദ്ധ ധാരണകൾ ഇല്ലാതായി
ഇസ്‌ലാം അക്രമവും വെറുപ്പും സെമിറ്റിക് വിരുദ്ധതയും വളർത്തുന്ന മതമല്ല ഇസ്‌ലാം സ്ത്രീ വിരുദ്ധമോ മറ്റ്‌ മതസ്ഥരെ മോശമായി കാണുന്നവരോ ജനാധിപത്യ വിരുദ്ധമോ അല്ല പതിയെ ഇസ്‌ലാമിനെ കുറിച്ചുള്ള എന്നിലുള്ള ചിത്രം മാറാൻ തുടങ്ങി എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ക്രിസ്ത്യാനിറ്റിയിൽ ഉണ്ടായിരുന്ന എന്റെ സംശയങ്ങളായ ത്രിയേകത്വം ക്രൈസ്റ്റിന്റെ ജീവത്യാഗം പാപങ്ങളുടെ തുടക്കം എന്നിവയിൽ ഇസ്ലാമിൽ മറുപടി ലഭിച്ചു

ഇതെല്ലാം ദൈവത്തെ കുറിച്ച് പഠിക്കാനും പഠനം നടത്താനും ഇസ്‌ലാം എന്നിൽ സ്വാധീനം ചെലുത്തി ഈ പഠനത്തിൽ എന്നിൽ ഏറ്റവും ചോദ്യ ചിഹ്നമായതു പ്രവാചകൻ മുഹമ്മദിനെ കുറിച്ചാണ് ആരാണീ മനുഷ്യൻ, കള്ളൻ, ആന്റി ക്രൈസ്റ്റ്, അല്ലങ്കിൽ യഥാർത്ഥത്തിൽ ദൈവത്തിന്റെ അവസാന പ്രവാചകൻ ആയിരുന്നോ? ഞാൻ മുൻപുള്ള ധാരണകൾ ഒന്നുമില്ലാതെ അദ്ദേഹത്തിന്റെ ചരിത്രം പഠിക്കാനാരംഭിച്ചു അമാനുഷികമായ ക്ഷമയും സ്നേഹവും നീതിക്കു വേണ്ടി നില കൊള്ളുകയും ദൈവത്തിനു വഴിപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യനെ ഞാൻ ഇദ്ദേഹത്തിൽ കണ്ടു അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനെതിരായ ആരോപങ്ങൾ പഴയ നിയമത്തിലെ പ്രവാചകന്മാരുമായി താരതമ്യപ്പെടുത്തിയപ്പോൾ ഇല്ലാതായി തൊണ്ണൂറുകളിലെ ചരിത്രകാരൻ തോമസ് കാർലെ എഴുതിയത് ഇപ്പൊൾ എനിക്ക് വ്യക്തമാവുന്നു മുഹമ്മദ് എന്ന മനുഷ്യനെ ചുറ്റി പറ്റി കാഠിന്യമേറിയ കള്ളങ്ങൾ എന്നെ അപമാനിതനാക്കുന്നു പിന്നെ ഇസ്ലാം എന്തെന്ന് എനിക്ക് കൂടതൽ അറിയണ്ടി വന്നില്ല ഈ മതം സ്വീകരിക്കാനും

Leave a Reply

Your email address will not be published. Required fields are marked *