ദാവൂദ് കിം ഇസ്ലാമിലേക്ക് അടുപ്പിച്ച രണ്ടു കാര്യങ്ങൾ


ലോകത്ത് ഇത്രയധികം ഇസ്ലാമോഫോബിയ പടർന്നു പിടിക്കുമ്പോഴും പ്രതിവർഷം ആയിരങ്ങൾ ആണ് ഇസ്ലാമിലേക്ക് കടന്നു വരുന്നത്,അങ്ങനെ കടന്നു വരാനുള്ള അവരുടെ കാരണങ്ങൾ വ്യത്യസ്തമായിരിക്കും, അങ്ങനെ കടന്ന് വന്നവരിൽ ഒരാളാണ് കൊറിയൻ സിംഗറും യുട്യൂബറുമായ ദാവൂദ് കിം, ഡേവിസ് കിം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് ഇസ്ലാമിലേക്ക് കടന്നു വന്നതിനു ശേഷമാണു അദ്ദേഹം ദാവൂദ് കിം എന്ന് പേര് പുനർനാമകരണം ചെയ്തത്

ദാവൂദ് കിം ഇസ്ലാമിലേക്ക് കടന്നു വന്നത് ആരെയും അത്ഭുതപ്പെടുത്തും
അദ്ദേഹം തന്റെ യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ മില്യൺ കണക്കിന് ആളുകളാണ് ഇതിനകം കണ്ടു കഴിഞ്ഞത്, ഇസ്ലാമിലേക്ക് കടന്നു വരാനുള്ള കാരണം ആരെയും അത്ഭുതപ്പെടുത്തും അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെയാണ്,ഞാൻ ഇസ്ലാമിലേക്ക് കടന്നു വന്നപ്പോൾ ഒരുപാട് പേർ എനിക്ക് അഭിനന്ദനങ്ങളുമായി കടന്നു വന്നു,അതിൽ ഒരുപാട് പേർക്ക് എന്നോട് ചോദിക്കാനുണ്ടായിരുന്നത് നിങ്ങൾ എങ്ങനെയാണ് ഇസ്ലാമിലേക്ക് കടന്നു വന്നത് അതിനു എനിക്ക് വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നു എനിക്ക് എട്ടു വയസ്സുള്ളപ്പോൾ ആണ് ആദ്യമായി ഞാൻ ഇസ്ലാം എന്ന് കേൾക്കുന്നത്

അന്ന് ടിവിയിൽ ഒരു കെട്ടിടം തകർന്നു വീഴുന്നത് കാണിക്കുകയുണ്ടായി അന്നാണ് ഞാൻ ഇസ്ലാം എന്ന് കേൾക്കുന്നത്, ഞാൻ കരുതി ഇസ്ലാം ഇത്രയധികം അപകടം നിറഞ്ഞതാണ് എന്ന്,കാരണം എപ്പോഴും ടിവിയിലും മാധ്യമങ്ങളിലും ഇസ്ലാമിനെ കുറിച്ച് കേൾക്കുന്നത് യുദ്ധവും ആക്രമണവും തീവ്രവാദവും എന്നാണ് അതിനാൽ തന്നെ ഇസ്ലാം അപകടകരമാണ് എന്നാണ് ഞാൻ കരുതിയത് ഞാൻ ഒരു കത്തോലിക്കനായിരുന്നു എന്നാൽ എനിക്ക് ഒരു മതത്തിലും താൽപ്പര്യം ഇല്ലായിരുന്നു എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും തിരക്കിലായിരുന്നു എന്നാൽ ഇസ്‌ലാമിനെ കുറിച്ചുള്ള എന്റെ മോശം ചിന്ത ഒരു ദിവസം പൂർണ്ണമായി തകർന്നു അത് ഇന്തോനേഷ്യയിൽ വെച്ചായിരുന്നു എനിക്ക് ജക്കാർത്തയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു പക്ഷെ അന്നും എനിക്ക് ഇസ്ലാമിനെ കുറിച്ച് അറിയില്ലായിരുന്നു

ഇന്തോനേഷ്യയിൽ ഇത്രയധികം മുസ്ലീങ്ങൾ ഉണ്ടന്ന് എനിക്ക് അറിയില്ലായിരുന്നു രണ്ടു കാര്യങ്ങൾ അന്ന് എന്നെ വളരെ അത്ഭുതപ്പെടുത്തി ഒന്ന് അവർ ദയയുള്ളവരും സ്നേഹമുള്ളവരും ആയിരുന്നു മറ്റൊന്ന് രണ്ടാമത് നിരവധി പെൺകുട്ടികൾ മുഖം മരിക്കുന്നവർ ഉണ്ടായിരുന്നു എനിക്ക് അത് ഹിജാബ് എന്ന് പോലും അറിയില്ലായിരുന്നു ഇൻഡോനേഷ്യ എന്ന ചൂട് കൂടുതൽ ഉള്ള രാജ്യത്ത് എന്തിനാണ് ഹിജാബ് ധരിക്കുന്നത് എന്ന് ഞാൻ ഒരു പെൺകുട്ടിയോട് ചോദിച്ചു നിങ്ങളെ ആരെങ്കിലും നിര്ബന്ധിച്ചാണോ എന്നും ഞാൻ ചോദിച്ചു അതിനു ആ കുട്ടി പറഞ്ഞ വാക്കുകൾ എന്നെ അത്ഭുതപെടുത്തി “ഞാൻ ഒരു ഡൈമൻണ്ട് ആണ് അവിശ്വസനീയമായ വിലയുള്ളത്,എനിക്ക് അത് മറ്റുള്ളവരെ കാണിക്കേണ്ട കാര്യമില്ല ഒരാളും എന്നെ നിർബന്ധിക്കുന്നില്ല ഞാൻ ഇതിൽ അഭിമാനിക്കുന്നു ”

അത് കേട്ടതും ഞാൻ ശരിക്കും ഞെട്ടി എന്താണ് ആ പെൺകുട്ടിക്ക് അഭിമാനിക്കാൻ ഉള്ളത് അങ്ങനെ ഞാൻ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ആരംഭിച്ചു,അവരുടെ നിസ്കാരം, അവരുടെ പ്രാർഥന, എന്ത് കൊണ്ട് അവർ മദ്യപിക്കുന്നില്ല,എന്ത് കൊണ്ട് അവർ ഹറാമായ കാര്യങ്ങളിൽ ഏർപ്പെടുന്നില്ല,അങ്ങനെ എല്ലാം പഠിക്കാൻ തുടങ്ങി,അപ്പോൾ ഞാൻ മനസ്സിലാക്കി ഞാൻ മാധ്യമങ്ങളിൽ കൂടി അറിഞ ഇസ്ലാമല്ല ഞാൻ മനസ്സിലാക്കിയ ഇസ്ലാമെന്നു, അങ്ങനെ എന്നെ ഇസ്ലാമിലേക്ക് കൊണ്ടെത്തിക്കുക ആയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *