വർഗീയ വൈറസിന് എതിരെ ശക്തമായ താക്കീതുമായി ഉദ്ധവ് താക്കറെ

ലോകത്തെ ഭീതിയിലാക്കിയ കൊറോണയെ പോലെ ഭയാനകരമാണ് വർഗീയ വൈറസും,കോവിഡ് 19 ബാധിക്കുന്നത് മതം നോക്കിയല്ല,ജിഹാദി വൈറസ് എന്ന് മുദ്ര കുത്തുന്നവർക്കു ശക്തമായ മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ

കൊവിഡ് 19 പോലെ തന്നെയാണ് വര്‍ഗീയ വൈറസും. വര്‍ഗീയ വൈറസുകള്‍ പടരുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ തമാശയ്ക്ക് പോലും സമൂഹത്തിലേക്ക് പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവും. അത്തരം പ്രവര്‍ത്തികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്. കൊവിഡ് 19 വൈറസ് ബാധിക്കുന്നതില്‍ ജാതി മത ഭേദമില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

ദില്ലിയിലെ നിസാമുദീന്‍ മര്‍കസിലെ തബ് ലിഗ് ജമാത്ത് സമ്മേളനത്തില്‍ ഭാഗമായ നിരവധിപ്പേരില്‍ രാജ്യ വ്യാപകമായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് 19 മുസ്ലിം സമുദായത്തേയും ബന്ധിപ്പിച്ച് വര്‍ഗീയത വമിക്കുന്ന നിരവധി സന്ദേശങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 5000 പേരില്‍ 400 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ സമ്മേളനം നടത്താന്‍ മഹാരാഷ്ട്രയിലും അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ മാറിയ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചതെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

നിസാമുദ്ധീനിൽ നടന്ന സംഭവത്തിന്റെ പേരിൽ കൊറോണയുടെ പേരിൽ ഇന്ത്യയിൽ ശക്തമായ വർഗീയ വേർതിരിവിന് ശ്രമിച്ചിരുന്നു,അതിനു ശക്തമായ താക്കീതുമായി വന്നിരിക്കുകയാണ് ഉദ്ധവ് താക്കറെ,ജിഹാദി കൊറോണയും തബ്ലീഗ് കൊറോണയും എന്ന് വിളിച്ചു മുദ്ര കുത്തുന്നവർക്കു ശക്തമായ താക്കീതും,

നേരെത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു മുന്നോട്ടു വന്നിരുന്നു,ഇനിയും കൊറോണയുടെ പേരിൽ വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നവർക്ക് എട്ടിന്റെ പണി ഉറപ്പാണ്

ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന കൊറോണക്ക് എതിരെ ലോകം പോരാടുമ്പോൾ ഇന്ത്യയിൽ അത്‌ വർഗീയ ചേരിതിരിവിനുള്ള മാർഗ്ഗമായി ഒരു കൂട്ടർ കാണുന്നു എന്നത് പരിഹാസ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *