കൊറോണയുടെ മറവിൽ രാജ്യത്ത് ഇസ്ലാമോഫോബിയ പടർത്തുന്നവർ

കൊറോണ ജിഹാദ്,നിസാമുദ്ധീൻ ഇഡിയറ്റ്സ്,കോവിഡ് 786 ട്വിറ്ററിൽ ട്രെൻഡിങ് ആകുന്ന ഹാഷ്ടാഗുകൾ ആണിത്,ഡൽഹി പോലീസിന്റെ അനാസ്ഥയും ഭരണാധികാരികളുടെ പിടിപ്പു കേടും മറച്ചു വെച്ചു ഇന്ത്യയിൽ കൊറോണ പടർത്തുന്നത് ഒരു പ്രത്യേക മതവിഭാഗമായി ചിത്രീകരിച്ചു അത് വഴി ഇസ്ലാമോഫോബിയ വളർത്തുന്ന ശക്തമായ ഗൂഢാലോചന ബിബിസി അടക്കം റിപ്പോർട്ട് ചെയ്യുന്നു,ചൈനയിൽ ഉത്ഭവിച്ചു ലോകത്തിന്റെ ഒട്ടുമിക്ക എല്ലായിടത്തും പടർന്നു പിടിച്ച കോവിഡ് 19 എന്ന മഹാമാരി ഒരിടത്തും മതത്തിന്റെ അതിര്വരമ്പുകളിലേക്കു വന്നില്ല എന്നാൽ അത് ഇന്ത്യയിൽ എത്തിയപ്പോൾ അതിനു ഒരു പ്രത്യേക മതവിഭാഗത്തിന്റെ പേരിലേക്ക് ചാർത്തപ്പെട്ടു

പ്രധാനമന്ത്ര നരേന്ദ്ര മോദി ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ കൂടെ പറഞ്ഞ ഒരു വാക്കുണ്ട് എവിടെയാണോ അവിടെ തന്ന തുടരുക എന്നത് ആ സമയത് തന്നെ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരുന്നു പാസ്സിനായി അധികാരികളെ സമീപിച്ചു എങ്കിലും അവർ എല്ലാം നിസ്സംഗതയാണ് പുലർത്തിയത്,പിന്നെ അവർക്ക് അവിടെ തന്നെ തുടരാതെ വേറെ വഴിയില്ലായിരുന്നു,അതിന്റെ മുൻപും പിൻപും പല ആഘോഷങ്ങളും ഇന്ത്യൻ തെരുവുകളിൽ ഉണ്ടായിരുന്നു അതെല്ലാം മറച്ചു കൊണ്ടാണ് വ്യക്തമായ ഗോഡാലോചനയോടെ ഇസ്‍ലാമോഫോബിയ സംഘപരിവാർ കൊറോണയുടെ പേരിൽ രാജ്യത്ത് വളർത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *