കാസർകോടിനെ മൂലക്കിരുത്താൻ നോക്കിയ കർണ്ണാടകക്കു കിട്ടിയ എട്ടിന്റെ പണി

ഒറ്റപ്പെടുത്താൻ ശ്രമിച്ച കർണ്ണാടകക്കു കാസർകോടിന്റെ മറുപടി,50കോടി ചിലവഴിച്ചു ഷെയർ ഇട്ടു അത്യാധുനിക സജ്ജീകരണങ്ങളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസർഗോഡ് ഉയരും മംഗലാപുരത്ത് ഇന്ന് കാണുന്ന വളർച്ചയിൽ കാസർഗോഡ് ജനതയുടെ പങ്ക് ചെറുതല്ല കർണ്ണാടകയിലെ ഒട്ടുമിക്ക എല്ലാ നഗരങ്ങളിലും അവിടത്തെ വികസനത്തിന്‌ മലയാളികളുടെ പങ്ക് ചെറുതല്ല,ഇതെല്ലാം ഉണ്ടായിട്ടാണ് കർണ്ണാടക വൃത്തികെട്ട രാഷ്ട്രീയം ഈ മഹാമാരി പടരുന്ന സമയത്തു തന്നെ കേരളത്തോട് കാണിച്ചത്, കർണ്ണാടക അതിർത്തി അടച്ചതോടു കൂടി വിലപ്പെട്ട ആറു ജീവനുകൾ ആണ് കാസർഗോഡിന് നഷ്ടമായത്

എന്നാൽ ഒറ്റപെടുത്തിയ കർണ്ണാടകക്കു ശക്തമായ തിരിച്ചടി നൽകാനുള്ള തയ്യാറെടുപ്പിലാണ് കാസർഗോഡ്കാർ,തങ്ങളുടെ സാന്നിധ്യവും സമ്പത്തും കൊണ്ട് മഹാ നഗരമായി വളർന്ന മംഗലാപുരം ഒരു സുപ്രഭാതത്തിൽ വാതിൽ കൊട്ടിയടച്ചപ്പോൾ ബദൽ വഴി തേടുകയാണ് കാസർഗോഡ്കാർ കോടികൾ ചിലവഴിച്ചു ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റൽ കാസർഗോഡിന്റെ മണ്ണിൽ ഉയർത്താൻ വേണ്ടിയുള്ള പരിശ്രമത്തിലാണ് അവിടത്തെ ജനത,വരും നാളിലെ നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *