ഒമർ അബ്ദുല്ലയെ എത്രയും പെട്ടന്ന് മോചിപ്പിക്കണം സുപ്രീം കോടതി

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ഉടനടി മോചിപ്പിക്കണം അല്ലങ്കിൽ ഒമർ അബ്ദുള്ളയുടെ സഹോദരിയുടെ പരാതി പരിഗണിച്ചു നിർണ്ണായകമായ തീരുമാനം ഞങ്ങൾക്ക് കൈകൊള്ളേണ്ടി വരും,കേന്ദ്ര സർക്കാരിന് ശക്തമായ താക്കീത് നൽകി സുപ്രീം കോടതി ആഗസ്റ്റ് അഞ്ചു മുതൽ രണ്ട് മുൻ മുഖ്യമന്ത്രിമാരെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു അവിടത്തെ ഒട്ടനവധി നേതാക്കളെ കേന്ദസർക്കാർ വീട്ടു തടങ്കലിൽ ആക്കിയിരുന്നു മുൻ മുഖ്യമന്ത്രി ആയ മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതൽ വീട്ടു തടങ്കലിൽ ആണ്

മാധ്യമ സ്വതന്ത്രം തടഞ്ഞും ഇന്റെനെറ്റ് സംഭിധാനങ്ങൾ നിരോധിച്ചും കേന്ദ്ര സർക്കാർ കൈകൊണ്ട നടപടി ശക്തമായ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേതാക്കളെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്,ഒമർ അബ്ദുല്ലയെ മോചിപ്പിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഒമർ അബ്ദുള്ളയുടെ സഹോദരിയുടെ ഹർജി പരിഗണിക്കുമ്പോൾ ആണ് ശക്തമായ ഭാഷയിൽ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *