അമിത്ഷായുടെ മുഖത്ത് നോക്കി ആർജവമുള്ള വാക്കുകളുമായി അസദുദ്ധീൻ ഉവൈസി

സാർ നിങ്ങൾ ഇന്ത്യയുടെ ജനങ്ങളുടെ അഭിമാനത്തെ കുറിച്ച് പറയുന്നു,ആ അഭിമാനം ഈ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇല്ലേ അവർക്കും ഈ രാജ്യത്ത് അവകാശങ്ങളോട് കൂടി ജീവിക്കേണ്ടത് ഉണ്ട്, സഭയിൽ അമിത്ഷായുടെ മുഖത്ത് നോക്കി ആർജവമുള്ള വാക്കുകളുമായി അസദുദ്ധീൻ ഉവൈസി ഇരുപത്തിനാലു മണിക്കൂറുകളിൽ അതികം വടക്ക് കിഴക്കൻ ഡൽഹിയിൽ സാമുദായിക കലാപം നടക്കുകയുണ്ടായി പ്രശ്നം ഗുരുതരം ആയിട്ടും സൈന്യത്തെ വിളിച്ചില്ല ഇത് കൃത്യമായ പ്ലാനിങ്ങോട് നടപ്പിലാക്കിയ വംശഹത്യ ആണ് ഈ കലാപം പടരുന്നതിന് പോലീസിന്റെ നിഷ്‌ക്രിയത്വം സഹായകരമായിട്ടുണ്ട്

ഭരണഘടന സഹോദര്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട് വ്യക്തികളുടെ അന്തസ്സിനെ കുറിച്ച് വാചാലമാകുന്നു പത്തൊൻപത് മസ്ജിദുകൾക്കു ആണ് കലാപത്തിൽ തീയിട്ടത് ഒരു പള്ളിക്കു മുകളിൽ കാവി പതാക പാറിക്കുമ്പോൾ എന്താണ് അതിന്റെ അന്തസ്സ് ആയിരക്കണക്കിന് വീടുകൾ തീയിടുമ്പോഴും കുട്ടികൾ അനാഥരാകുമ്പോഴും എവിടയാണ് സാർ അന്തസ്സ് നിങ്ങളിൽ മനുഷ്യത്വത്തിന്റെ ഒരുപാട് കണിക എങ്കിലും ഉണ്ടോ ഇത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കുറിച്ചുള്ള ചോദ്യമല്ല ഇത് നിങ്ങളുടെ ഭരണഘടന ഉത്തരവാദിത്വം നിറവേറ്റിയോ എന്ന ചോദ്യമാണ് കലാപം കണ്ടിട്ട് കണ്ണിൽ കണ്ണുനീർ വരാത്ത പ്രധാനമന്ത്രി എന്ത് പ്രധാനമന്ത്രിയാണ്,

Leave a Reply

Your email address will not be published. Required fields are marked *