വളരെ ചെറിയ ദിഖ്‌ർ,പക്ഷെ ഇതിന്റെ പ്രതിഫലം നമ്മളെ അത്ഭുതപ്പെടുത്തും

ദിവസത്തിന്റെ ആരംഭത്തിൽ ചെറിയ ഈ ദിഖ്‌ർ ഒരു പ്രാവശ്യം ചൊല്ലിയാൽ അന്ന് രാത്രി വരെ ഒരു പൈശാചിക ശർറും അവനെ ബാധിക്കില്ല,അല്ലാഹുവിന്റെ അപാരമായ കാവൽ അവനു ചുറ്റും ഉണ്ടാകും,
ദിഖ്‌റുകളുടെ മഹത്വം നമുക്ക് അറിയാം,ചെറിയ ഒരു തസ്ബീഹിന് അല്ലാഹു നമുക്ക് നൽകുന്ന പ്രതിഭലം നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറമാണ്,എന്നാൽ ആ ദിഖ്‌റുകളെ പലപ്പോഴും നാം അവഗണിക്കുന്നു,

ഹബീബായ നബി (സ)തങ്ങൾ പഠിപ്പിച്ച മഹത്തായ ദിഖ്‌ർ,സുബ്ഹി നിസ്‍കാരത്തിനു ശേഷം ചൊല്ലിയാൽ മഗ്‌രിബ് വരെ അല്ലാഹുവിന്റെ കാവൽ ഉണ്ടാകും,മഗ്‌രിബിന്‌ ശേഷം ചൊല്ലിയാൽ സുബ്ഹി നിസ്കാരം വരെയും അല്ലാഹുവിന്റെ കാവൽ നമുക്ക് ലഭിക്കും,ഒരിക്കലും നഷ്ടപ്പെടുത്തരുത് ഈ സൗഭാഗ്യം,

ദിവസത്തിൽ എത്രയോ സമയം നമ്മൾ അനാവശ്യമായി ചിലവാക്കി കളയുന്നു,നാളെ പരലോകത്തു പൊളിയാത്ത രണ്ട് അമലുകളാണ് സ്വലാത്തും,ദിഖ്‌റുകളും,വളരെയധികം ശ്രേഷ്ഠമായ ഈ ദിഖ്‌ർ ജീവിതത്തിൽ പതിവാക്കുക,ഒരിക്കലും ജീവിതത്തിൽ നിങ്ങൾ പരാജയപ്പെടില്ല,അത്രക് ശ്രേഷ്ഠമാണു മഹത്തായ ഈ ദിഖ്‌ർ,അല്ലാഹു മനസ്സിലാക്കുവാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ,

അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് മഹത്തായ പ്രതിഫലം നമുക്ക് നേടിത്തരുന്ന ഒരു കാര്യമാണ്,നിങ്ങൾ ഒരു അറിവ് അത് മറ്റൊരാൾ ജീവിതത്തിൽ പകർത്തിയാൽ അതേ പ്രതിഫലം നിങ്ങൾക്കും ലഭിക്കുവാൻ കാരണമാകും,

Leave a Reply

Your email address will not be published. Required fields are marked *